കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക് ലഭിച്ചത് ഉപയോഗശൂന്യമായ മരുന്നെന്ന് പരാതി. പൂന്നൂര്‍ സ്വദേശി പ്രഭാകരനും മകനുമാണ് ആശുപത്രിയില്‍ നിന്നും കേടായ ഗുളികകള്‍ ലഭിച്ചത്. ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.


വടകരയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ പൂനൂര്‍ സ്വദേശി പ്രഭാകരന്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജൂലൈ 10 ആം തിയതി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഡോക്ടര്‍ നല്‍കിയ കുറുപ്പടി പ്രകാരം ആശുപത്രിയിലെ നീതി ലാബില്‍ നിന്ന് ഗുളികളും ലഭിച്ചു. വീട്ടിലെത്തി മരുന്നുകള്‍ തുറന്ന് നോക്കുമ്പോഴാണ് ഗുളികകളില്‍ കറുത്ത പൂപ്പല്‍ പോലുള്ള വസ്തുക്കള്‍ കാണുന്നത്
Mold and black spots on pills; Patients in Thamarassery complain that they received spoiled medicine